2010, ജൂലൈ 12, തിങ്കളാഴ്‌ച

                                   മഴനൂല്‍ക്കനവ്‌

         മഴനൂല്‍ക്കനവ് ഇറങ്ങിയാണ്‌ അവള്‍ വന്നത്.സ്വപ്നത്തില്‍ നിന്നും സ്വപ്നത്തിലേക്കുള്ള ദൂരം എത്രയാണ് എന്ന് അവള്‍ എന്നോട് ചോദിച്ചു.മനസ്സില്‍ നിന്ന് ചിന്തയിലേക്കുള്ള ദൂരം എന്ന എന്റെ മറുപടി അവളെ സന്തോഷിപ്പിച്ചില്ലെന്നു അവളുടെ അര്‍ത്ഥഗര്‍ഭമായ ചിരി എന്നോട് പറഞ്ഞു.         
          പിന്നീടെപ്പോഴോ ഞാന്‍ എനിക്കായ് തീര്‍ത്ത ഒറ്റയാന്‍ തുരുത്തിലേക്ക് ഞാന്‍ പോലുമറിയാതെ അവള്‍ കടന്നു വന്നു.ചാരനിറമുള്ള എന്റെ സാമ്രാജ്യത്തിനവള്‍ മഴവില്ലിന്റെ ഏഴു വര്‍ണ്ണങ്ങള്‍ ചാലിച്ചു.അവളുടെ വലയത്തില്‍  ഞാന്‍ കളിച്ചിരികളുള്ള കൊച്ചു കുഞ്ഞായി...
    ഞാന്‍ ഏറെ ദൂരം താണ്ടിയിരിക്കുന്നു.കാലത്തിന്റെ കുളംബടി ഒച്ച അങ്ങകലെ എവിടെയോ നിന്ന് എനിക്ക് അവ്യക്തമായി കേള്‍ക്കാം.കണ്ണുകളില്‍ നിന്ന് നിറങ്ങള്‍ മാഞ്ഞു പോയിരിക്കുന്നു.എന്റെ ഗതിവേഗം കുറയുന്നതും ശക്തി ചോരുന്നതും ഞാനറിയുന്നു.
     ഇതെന്തേ ഇങ്ങനെ എന്ന എന്റെ ചോദ്യം ഉത്തരം കിട്ടാതെ അനാഥമായി.അപ്പോള്‍, അങ്ങ് ദൂരെ മഴനൂല്‍ക്കനവേറി അവള്‍ പോവുന്നത്  ഞാന്‍  ‍കണ്ടു. അര്‍ത്ഥഗര്‍ഭമായ ആ  ചിരി അപ്പോഴും  അവള്‍ ചുണ്ടിലോളിപ്പിച്ചിരുന്നോ? ‍  

1 അഭിപ്രായം:

  1. സ്വപ്നത്തില്‍ നിന്നും സ്വപ്നത്തിലേക്കുള്ള ദൂരം എത്രയാണ് എന്ന് അവള്‍ എന്നോട് ചോദിച്ചു.മനസ്സില്‍ നിന്ന് ചിന്തയിലേക്കുള്ള ദൂരം എന്ന എന്റെ മറുപടി അവളെ സന്തോഷിപ്പിച്ചില്ലെന്നു അവളുടെ അര്‍ത്ഥഗര്‍ഭമായ ചിരി എന്നോട് പറഞ്ഞു.
    പിന്നീടെപ്പോഴോ ഞാന്‍ എനിക്കായ് തീര്‍ത്ത ഒറ്റയാന്‍ തുരുത്തിലേക്ക് ഞാന്‍ പോലുമറിയാതെ അവള്‍ കടന്നു വന്നു.ചാരനിറമുള്ള എന്റെ സാമ്രാജ്യത്തിനവള്‍ മഴവില്ലിന്റെ ഏഴു വര്‍ണ്ണങ്ങള്‍ ചാലിച്ചു.. nice lines...

    മറുപടിഇല്ലാതാക്കൂ