2011, ഡിസംബർ 18, ഞായറാഴ്‌ച

                           നഷ്ടസൌഹൃദമേ നിനക്ക്...
സൌഹൃദത്തിന്‍ മിഴിവാര്‍ന്നൊരു വസന്തം 
ചാലിച്ച നീയിനിയില്ലയെന്‍ 
ഊഷര ദിനങ്ങളിലിനിയെന്നറിയെ 
നീറുന്ന നെഞ്ചകത്തില്‍ ഉരുകിത്തീരും
ദിനങ്ങള്‍ക്കെന്നോ ജീവനില്ലാതായി !


കളിചിരികളാല്‍ നിലാവ് പെയ്ത 
നനുത്ത വഴിത്താരകളിന്ന്‍
ഭയപ്പാടില്‍ ചുട്ടുപൊള്ളുന്നു,നോവുന്നു ;
ങ്കടങ്ങള്‍ പെരുക്കിയടുക്കിയ പേടകം 
നീയെന്നോ മോഷ്ടിച്ചെങ്ങോ കളഞ്ഞിരുന്നു
പകരം വെച്ച സന്തോഷ പെട്ടകം 
ഇപ്പോഴെന്നും ഒഴിഞ്ഞു ശുഷ്ക്കമായ്
വാക്കുകളില്‍ കൊരുത്തെന്നോ പകര്‍ന്നു 
നിറച്ച ആത്മ ധൈര്യത്തിന്റെ സംഭരണി
പൊട്ടിയൊലിച്ചെങ്ങോ കുത്തിയൊഴുകി പോയ്‌.
മറഞ്ഞെങ്ങോ മാഞ്ഞെങ്ങോ പോയ 
നീയറിയാതെ പോവില്ലത്.

നിലനില്‍പ്പാണ് ജീവിതമെങ്കില്‍ 
ഞാനിന്നും നിലനില്‍ക്കുന്നു
പക്ഷെ ജീവിതമാണ്‌ നിലനില്പ്പെങ്കില്‍
ഞാന്‍...?
ഉത്തരമൊന്നു തേടിത്തരാന്‍
നിനക്കാവും അതെന്റെയുപ്പ്.
ദൈവത്തിന്‍ കയ്യൊപ്പ് പതിഞ്ഞ 
വിശുദ്ധ സൌഹാര്‍ദത്തിന്‍ കണ്ണികള്‍,
അദൃശ്യമായ് അതുള്ളിടത്തോളം
നിയോഗങ്ങള്‍ നിശ്ചയങ്ങളെങ്കില്‍ 
നിനക്കതിനാവും,നിനക്ക് മാത്രം...
                                       **************   *******  ***********
 

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2011, ഡിസംബർ 18 10:37 AM

    The minute i read the poem, i was reminded of a lovely song: aaro kamazhthivechorotturuli poley, aakaashathaavani thingal..... your poem reveals the irony of life: as time moves forward, human mind tends to cling on in its previous moments.... strange ironies of life, well captured.... keep writing Rani....!! - kannan nair

    മറുപടിഇല്ലാതാക്കൂ
  2. നിലനില്‍പ്പാണ് ജീവിതമെങ്കില്‍
    ഞാനിന്നും നിലനില്‍ക്കുന്നു
    പക്ഷെ ജീവിതമാണ്‌ നിലനില്പ്പെങ്കില്‍
    ഞാന്‍.........._________?

    എന്നെ സൌഹൃധത്തിലേക്ക് ആകര്‍ഷിച്ചത് തന്റെ വരികളുടെ സൌന്ദര്യമാണ്....
    വീണ്ടും വീണ്ടും എന്നെ വായിക്കാന്‍ പ്രേരിപ്പിക്കുന്നു തന്റെ അക്ഷരങ്ങളുടെ രുചി....
    ഈ രുചിക്കൂട്ട് പതിവിലും മികച്ചു നില്‍ക്കട്ടെ ഇനി വരാനുള്ളതിലും.....

    തന്നിലെ എഴുത്തുകാരിയുടെ ആരാധകന്‍....

    മറുപടിഇല്ലാതാക്കൂ